2009 മാർച്ച് 12, വ്യാഴാഴ്‌ച

പുതിയ ഭൂതം

കുട്ടി
അമ്മയോട് ചോദിച്ചു
എന്താണ് ഭൂതം?!....
ആകാശം മുട്ടെയുയരുന്നവന്‍
കടുകു മണിയോളമായി 
കുപ്പിയില്‍അടക്കപ്പെടുന്നവന്‍‍ ഭൂതം...

കുട്ടിയപ്പോള്‍‍
മഞ്ഞുത്തുള്ളിയെയോര്‍ത്തു
ഇലത്തുമ്പിൽ പറ്റി
വിശ്വം മുഴുവന്‍ പ്രതിബിംബിക്കു-
മൊരു പാവം മഞ്ഞുതുള്ളിയെ..
 
അമ്മ,
കുഞ്ഞിന്‍ കൈ വിരല്‍ തൊട്ടുകൂട്ടി
കുട്ടികാലത്ത് തന്നിലേക്ക് നിറഞ്ഞ
ചിത്രകഥയിലെ വരകൾ, വെള്ളിത്തിരയിലെ
ചലനവുമായ് കൊമ്പും കുംഭയും
പേറിയ “നല്ലവനായ“ ഭൂതത്തെ
മകനിലേക്കിറക്കി വെച്ചു.

മകൻ ലേകത്തിനതിരുകളിൽ

ഭൂതത്തെ തേടി നടന്നു

ദ്രംഷ്ടകള്‍ നീണ്ട അരമുണ്ട് ചുറ്റിയ ഭൂതത്തെ..

അതിരുകളില്ലാതെ, ആകാശത്തോളമുയരും

പുകയവന്‍ കണ്ടൂ .അതിനു കീഴെ

കുപ്പിക്കുള്ളില്‍ ഭൂതത്തിനു പകരം

ഗന്ധകമണവും ചില്ലുകഷ്ണങ്ങളും

ആര്‍ത്തനാദവും പ്രാണവേദനയും,

തെറിച്ച മാംസവും,ഇഴയും പിഞ്ചുകൈകളും

അരികില്‍

കൊമ്പൊളിപ്പിച്ച് പിടിച്ച് 

നക്ഷ്ത്രം തുന്നിയ തൊപ്പിയിട്ടൊരുമാമന്‍

അരമുണ്ടില്ല-കറുത്തസ്യൂട്ട്..

വായ്ക്കുള്ളില്‍ നിന്നുമിറങ്ങിവരും

മിസൈലുകള്‍, റോക്കറ്റുകളും

ഹ്യദയമില്ലാക്രൂരന്‍

രുധിരത്തിലിഴഞ്ഞവരവസാന

പിടച്ചലില്‍ ചൂണ്ടിയിതാണ“ങ്കിള്‍സാം








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ